Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bamboo Groves

Wayanad

മു​ള​ങ്കാ​ടു​ക​ളി​ലൂ​ടെ വി​ജ​യ​ഗാ​ഥ തീ​ർ​ത്ത് എം. ​ബാ​ബു​രാ​ജ്

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കേ​ര​ള​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത കൃ​ഷി​ക​ൾ പ​ല​തും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​മാ​ണി​ത്.
ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യോ​ടു​ള്ള ആ​ത്മ​വി​ശ്വാ​സം ത​ന്നെ ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചു​കൊ​ണ്ട് ദീ​ർ​ഘ​കാ​ല വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന ഒ​രു കാ​ർ​ഷി​ക മാ​തൃ​ക വ​യ​നാ​ട്ടി​ൽ വ​ള​ർ​ന്നു​വ​രു​ക​യാ​ണ്.

ആ ​മാ​തൃ​ക​യു​ടെ പി​ന്നി​ൽ നി​ൽ​ക്കു​ന്ന​ത് തൃ​ക്ക​പ്പ​റ്റ സ്വ​ദേ​ശി​യാ​യ മു​ള്ള​ത്തൊ​ടി​യി​ൽ എം. ​ബാ​ബു​രാ​ജ് എ​ന്ന ക​ർ​ഷ​ക​നാ​ണ്. "വേ​ൾ​ഡ് ഓ​ഫ് ബാം​ബു’ എ​ന്ന സം​രം​ഭ​ത്തി​ലൂ​ടെ മു​ള​യു​ടെ ഉ​ത്പാ​ദ​നം, വി​വി​ധ ഇ​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം, ഗു​ണ​മേ​ൻ​മ​യു​ള്ള തൈ​ക​ളു​ടെ വി​ത​ര​ണം, ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം, വി​പ​ണി ക​ണ്ടെ​ത്ത​ൽ തു​ട​ങ്ങി സ​മ​ഗ്ര​മാ​യ ഒ​രു കാ​ർ​ഷി​ക ശൃം​ഖ​ല രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് അ​ദ്ദേ​ഹം. ഇ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​റു​പ​തി​ല​ധി​കം മു​ള​വ​ർ​ഗ​ങ്ങ​ളാ​ണ് വ​ള​രു​ന്ന​ത്. ഓ​രോ ഇ​ന​ത്തി​നും വ്യ​ത്യ​സ്ത​മാ​യ ഉ​പ​യോ​ഗ​വും വി​പ​ണി സാ​ധ്യ​ത​യു​മു​ണ്ട്.

കാ​ലാ​വ​സ്ഥ​യെ തോ​ൽ​പ്പി​ക്കു​ന്ന കൃ​ഷി

കാ​ലാ​വ​സ്ഥ എ​ത്ര​മാ​ത്രം മാ​റി​യാ​ലും അ​തി​നെ അ​തി​ജീ​വി​ച്ച് വ​ള​രാ​ൻ ക​ഴി​യു​ന്ന ചു​രു​ക്കം ചി​ല സ​സ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് മു​ള. ക​ടു​ത്ത ചൂ​ടും ക​ന​ത്ത മ​ഴ​യും താ​ര​ത​മ്യേ​ന കു​റ​ഞ്ഞ ജ​ല​ല​ഭ്യ​ത​യും അ​തി​ജീ​വി​ക്കാ​ൻ മു​ള​യ്ക്ക് ക​ഴി​യും. ആ​ഴ​ത്തി​ൽ വ്യാ​പി​ക്കു​ന്ന വേ​രു​ക​ൾ മ​ണ്ണി​നെ ശ​ക്ത​മാ​യി പി​ടി​ച്ചു​നി​ർ​ത്തു​ന്ന​തി​നാ​ൽ മ​ണ്ണൊ​ലി​പ്പും മ​ണ്ണി​ടി​ച്ചി​ലും കു​റ​യ്ക്കാ​നും ഇ​ത് സ​ഹാ​യി​ക്കു​ന്നു.
മ​റ്റു പ​ല കൃ​ഷി​ക​ളും ന​ഷ്ട​ത്തി​ലേ​ക്ക് പോ​കു​ന്പോ​ഴും മു​ള കൃ​ഷി ക​ർ​ഷ​ക​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന വി​ള​യാ​ണ്. ഒ​രി​ക്ക​ൽ ന​ട്ടാ​ൽ പ​തി​റ്റാ​ണ്ടു​ക​ളോ​ളം വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് ബാ​ബു​രാ​ജ് പ​റ​ഞ്ഞു.


അ​റു​പ​ത് ഇ​ന​ങ്ങ​ളു​ടെ ജീ​വ​നു​ള്ള ശേ​ഖ​രം

ബാ​ബു​രാ​ജി​ന്‍റെ തോ​ട്ട​ത്തി​ൽ ആ​ന​മു​ള, ക​ല്ല​ൻ​മു​ള, ബാം​ബൂ​സ ബാ​ല്കോ​വ, ഡെ​ൻ​ഡ്രോ​കാ​ല​മ​സ് അ​സ്പ​ർ, ജ​യ​ന്‍റ് ബാം​ബൂ, തോ​ണ്‍​ലെ​സ് ഇ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി മു​ള​വ​ർ​ഗ​ങ്ങ​ൾ വ​ള​രു​ന്നു.
ഓ​രോ ഇ​ന​ത്തി​നും പ്ര​ത്യേ​കം ഉ​പ​യോ​ഗ​വു​മു​ണ്ട്. നി​ർ​മാ​ണ മേ​ഖ​ല, ഫ​ർ​ണി​ച്ച​ർ വ്യ​വ​സാ​യം, പേ​പ്പ​ർ വ്യ​വ​സാ​യം, അ​ഗ​ർ​ബ​ത്തി നി​ർ​മാ​ണം, കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ, ബ​യോ​പ്ലാ​സ്റ്റി​ക്, ബ​യോ എ​ന​ർ​ജി, ടെ​ക്സ്റ്റൈ​ൽ ഫൈ​ബ​ർ, കാ​ർ​ബ​ണ്‍ ഉ​ത്പ​ന്ന​ങ്ങ​ൾ, ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ മു​ള​ങ്കാ​ന്പ് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് ഇ​വ എ​ത്തു​ന്ന​ത്.

മു​ള​യു​ടെ സാ​ന്പ​ത്തി​ക ശ​ക്തി

ഇ​ന്ത്യ​യി​ൽ മു​ള​യു​ടെ ആ​വ​ശ്യ​ക​ത വ​ർ​ഷം​തോ​റും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ, ദേ​ശീ​യ പാ​ത​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, പ്ര​കൃ​തി സൗ​ഹൃ​ദ കെ​ട്ടി​ട​ങ്ങ​ൾ, ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ൽ മു​ള​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ അ​സം​സ്കൃ​ത മു​ള​യു​ടെ വി​പ​ണ​യും വ്യാ​പ​ക​മാ​യി.
നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ഒ​രു മു​ള​യ്ക്ക് ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് 100 മു​ത​ൽ 200 രൂ​പ വ​രെ ല​ഭി​ക്കും. ചി​ല പ്ര​ത്യേ​ക ഇ​ന​ങ്ങ​ൾ​ക്ക് അ​തി​ലേ​റെ​യും വി​ല ല​ഭി​ക്കു​ന്നു​ണ്ട്. ഒ​രേ​ക്ക​ർ മു​ള​ത്തോ​ട്ട​ത്തി​ൽ അ​ഞ്ചാം വ​ർ​ഷം മു​ത​ൽ ശ​രാ​ശ​രി 1,500 മു​ള​ക​ൾ വ​രെ ല​ഭി​ക്കും. ഇ​തി​ലൂ​ടെ വ​ർ​ഷം​തോ​റും ല​ക്ഷ​ങ്ങ​ൾ വ​രു​മാ​നം നേ​ടാ​ൻ ക​ഴി​യു​മെ​ന്ന് ബാ​ബു​രാ​ജ് പ​റ​യു​ന്നു.

മു​ട​ക്കു​മു​ത​ലും പ​രി​പാ​ല​ന​ച്ചെ​ല​വും കു​റ​വ്

മു​ള​കൃ​ഷി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത കു​റ​ഞ്ഞ പ​രി​പാ​ല​ന​ച്ചെ​ല​വാ​ണ്. ഒ​രു ഏ​ക്ക​റി​ൽ ഏ​ക​ദേ​ശം 200 മു​ത​ൽ 250 വ​രെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാം. ആ​ദ്യ​ഘ​ട്ട ചെ​ല​വ് ഏ​ക​ദേ​ശം 30,000 മു​ത​ൽ 40,000 രൂ​പ വ​രെ​യാ​ണ്. ആ​ദ്യ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രി​ച​ര​ണം മാ​ത്രം മ​തി​യാ​കും. പി​ന്നീ​ട് ചെ​ടി​ക​ൾ സ്വ​യം ശ​ക്ത​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ക്കും. മൂ​ന്നാം വ​ർ​ഷം മു​ത​ൽ മു​ള ല​ഭി​ച്ചു​തു​ട​ങ്ങും. അ​ഞ്ചാം വ​ർ​ഷം മു​ത​ൽ പൂ​ർ​ണ​മാ​യ വി​ള​വെ​ടു​പ്പി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ഒ​രു ത​വ​ണ ന​ട്ട മു​ള​ത്തോ​ട്ട​ത്തി​ൽ നി​ന്ന് 20 മു​ത​ൽ 30 വ​ർ​ഷം വ​രെ തു​ട​ർ​ച്ച​യാ​യി വ​രു​മാ​നം​ല​ഭി​ക്കു​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ നേ​ട്ടം.

മു​ള​ങ്കാ​ന്പ് ആ​രോ​ഗ്യ​ത്തി​ന്‍റെ ക​ല​വ​റ

മു​ള​യു​ടെ ഇ​ളം മു​ള​ങ്കാ​ന്പ് ഇ​ന്ന് ലോ​ക​മെ​ന്പാ​ടും ആ​രോ​ഗ്യ​ഭ​ക്ഷ​ണ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ള​ങ്കാ​ന്പി​ൽ ധാ​രാ​ളം ഡ​യ​റ്റ​റി​ഫൈ​ബ​ർ, പൊ​ട്ടാ​സ്യം, കാ​ൽ​സ്യം, മ​ഗ്നീ​ഷ്യം, ഫോ​സ്ഫ​റ​സ്, വി​റ്റാ​മി​ൻ ബി ​കോം​പ്ല​ക്സ്, ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു.

സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നും ദ​ഹ​ന​പ്ര​ക്രി​യ മെ​ച്ച​പ്പെ​ടാ​നും കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കാ​നും അ​മി​ത​വ​ണ്ണം നി​യ​ന്ത്രി​ക്കാ​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും കു​ട​ലി​ലെ ന​ല്ല ബാ​ക്ടീ​രി​യ​ക​ളു​ടെ വ​ള​ർ​ച്ച പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ജ​പ്പാ​ൻ, ചൈ​ന, താ​യ്‌​ലെ​ൻ​ഡ്, വി​യ​റ്റ്നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മു​ള​ങ്കാ​ന്പ് വ​ലി​യ ഭ​ക്ഷ്യ​വി​പ​ണി​യാ​ണ്. കേ​ര​ള​ത്തി​ലും ഇ​തി​ന്‍റെ ആ​വ​ശ്യ​ക​ത ക്ര​മേ​ണ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. സ്റ്റീ​ലി​ന് പ​ക​ര​മാ​യി ശ​രി​യാ​യ രീ​തി​യി​ൽ സം​സ്ക​രി​ച്ച മു​ള നി​ർ​മാ​ണ​രം​ഗ​ത്തും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ബാം​ബൂ കോം​പോ​സി​റ്റു​ക​ൾ, ലാ​മി​നേ​റ്റ​ഡ് ബാം​ബൂ​ബോ​ർ​ഡു​ക​ൾ, ബാം​ബൂ പ്ലൈ​വു​ഡ്, ബാം​ബൂ ഫ്ളോ​റിം​ഗ്, ബാം​ബൂ ബീം ​എ​ന്നി​വ ഇ​ന്ന് ലോ​ക​വി​പ​ണി​യി​ൽ സ്വീ​കാ​ര്യ​ത നേ​ടി​യി​ട്ടു​ണ്ട്. പ​രി​സ്ഥി​തി സൗ​ഹൃ​ദ നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മു​ള മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഇ​ട​വി​ള​യി​ലൂ​ടെ അ​ധി​ക വ​രു​മാ​നം

മു​ള​ത്തോ​ട്ട​ത്തി​ന്‍റെ ആ​ദ്യ ര​ണ്ട് വ​ർ​ഷ​ങ്ങ​ളി​ൽ ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ധാ​രാ​ളം സ്ഥ​ലം ല​ഭ്യ​മാ​ണ്.
ഈ ​സ​മ​യ​ത്ത് ഇ​ഞ്ചി, മ​ഞ്ഞ, ചേ​ന, കാ​ച്ചി​ൽ, പ​ച്ച​ക്ക​റി​ക​ൾ, പ​യ​ർ​വ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​വി​ള​ക​ൾ കൃ​ഷി ചെ​യ്യാം. ഇ​തി​ലൂ​ടെ മു​ള വ​ള​രു​ന്ന കാ​ല​ത്ത് ത​ന്നെ ക​ർ​ഷ​ക​ന് അ​ധി​ക വ​രു​മാ​നം ഉ​റ​പ്പാ​ക്കാം. അ​തോ​ടൊ​പ്പം മ​ണ്ണി​ലെ ജൈ​വ​സ​ന്പ​ത്തും വ​ർ​ധി​ക്കും.

Latest News

Corehub Up